Friday, December 25, 2009

Crystal Wish Treeഇത് Swarovski Crystal Wish Tree. Toronto Eaton center എന്നാ ഷോപ്പിംഗ്‌ മാള്‍ഇല്‍ പ്രദര്‍ശി പ്പിച്ചിരിക്കുന്ന ക്രിസ്മസ് ട്രീ ആണിത് .35 അടി ഉയരത്തില്‍ 20,000 crystalലുകള്‍ ഉപയോഗിച്ചാണ്‌ ഇത് അലങ്കരിചിരിക്കുന്നത് .Children’s Wish Foundation of Canada യുടെ ധനശേഖരണത്തിനു വേണ്ടിയാണ് ഇത് പ്രേദര്‍ശി പ്പിച്ചിരിക്കുന്നത് . മുകളില്‍ വെച്ചിരിക്കുന്ന നക്ഷത്രത്തെ നോക്കി എന്താഗ്രഹിച്ചാലും നടക്കും എന്നാണ് പറയുന്നത് .. ചുമ്മാ .....

കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ

Thursday, December 10, 2009

Ornamental Cabbage        ആദ്യമായി ഈ ചെടി കണ്ടപ്പോള്‍ എനിക്ക് ഉണ്ടായ കൌതുകത്തിന്  ഇന്നും ഒരു മാറ്റം ഇല്ല ,എനിക്ക് എത്ര കണ്ടാലും മതിവരാത്ത ഒരു ചെടിയാണിത്   .ഇതിന്റെ  പേരാണ് Ornamental Cabbage .ഇത്  autumn സമയങ്ങളില്‍ കാണപ്പെടുന്ന  ഒരു ചെടിയാണ്  .

Tuesday, December 1, 2009

Autumn Leaves...


Sunday, November 22, 2009

Herbaceous Epiphytes


Herbaceous Epiphytes എന്നാ പേര് കേട്ട് ഞെട്ടേണ്ട ,ഇതു നമ്മുടെ സ്വന്തം ആന്തൂറിയം ..ആളു അമേരിക്കന്‍ കാടുകളില്‍ കാണപ്പെട്ടിരുന്ന ഒരു ചെടിയായിരുന്നുയെങ്കിലും ഇന്ന് നമ്മുടെ വീടുകളിലെ പ്രധാന ആഡംബര പുഷ്പം ഇതായിരിക്കുകയാണ്. ഗ്രീക്കില്‍ ആന്തൂറിയം എന്ന് വെച്ചാല്‍ വാലുള്ള പുഷ്പം എന്നാണ് അര്‍ഥം . കാണാന്‍ നല്ല ഭംഗി ഉണ്ടെങ്കിലും ഇതിന്റെ ഏതെങ്കിലും ഭാഗം അറിയാതെ ഉള്ളില്‍ ചെന്നാല്‍ ഉദര സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാന്‍ ഉള്ള ചാന്‍സ്സുകള്‍ ഉണ്ടന്ന് പുതിയ പഠനങ്ങള്‍ വെളിവാക്കുന്നു . അതുപോലെ ചൊറിച്ചില്‍ കിരുകിരുപ്പ് മുതലായ ബുദ്ധിമുട്ടുകളും ഉണ്ടാകുമത്രേ . അത് കൊണ്ട് കുട്ടികള്‍ ആന്തൂറിയം ചെടിക്ക് അരികില്‍ കളിക്കുമ്പോള്‍ സുക്ഷിക്കുക. ...

Wednesday, November 18, 2009

ഹരിണകങ്ങള്‍


ഇത്തിരി ജാഡ ഈ മാനുകള്‍ക്ക് കിട്ടിക്കോട്ടേ എന്ന് കരുതിയാണ് ഹരിണകം എന്ന് കൊടുത്തത് :) ഈ ചിത്രം Merinlandഇലെ Deer parkഇല്‍ നിന്ന് എടുത്തതാണ് ...

Wednesday, October 21, 2009

Apples

Photobucket
ഈ ആപ്പിള്‍ ഇന്റെ പേരാണു Golden delicious apple. ടോരോന്ടോയിക്ക് അടുത്തുള്ള Chudleighsഎന്നാ ആപ്പിള്‍ ഫാം ഇല്‍ നിന്നും എടുത്ത ചിത്രം ആണിത് .


കൂടുതല്‍ യാത്രാവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക ...

Tuesday, September 22, 2009

A Rock from Moon


Toronto യിലെ Ontario Science Centerഇല്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചന്ദ്രനില്‍ നിന്നുള്ള കല്ലാണിത് . 1972ഇലെ Apollo 17 എന്നാ മിഷന്‍നില്‍ കൊണ്ട് വന്ന ഒരു വലിയ കല്ല്‌ NASA 135  പീസ്സുകള്‍ ആക്കി മറ്റു രാജ്യങ്ങള്‍ക്ക് കൊടുക്കുകയായിരുന്നു.

Thursday, September 17, 2009

ഒരു അവധിക്കാലം

rani's
Ontario Place എന്ന അമ്യുസ്സെമെന്റ്റ്‌ പാര്‍ക്ക്‌ഇല്‍ നിന്നും

Friday, September 11, 2009

അശ്വം

Photobucket

Friday, August 21, 2009

Dolphin


rani's

Monday, August 10, 2009

A Summer Flower

rani's

Friday, August 7, 2009

ശലഭം

rani's

Monday, August 3, 2009

തേന്‍ നുകരും വണ്ടുകള്‍


rani's

കിട്ടിപ്പോയി ..ഈ പുഷ്പത്തിന്റെ പേരാണു Liatris spicata .
ഈ പുഷ്പത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് അറിയണം എങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Thursday, July 30, 2009

Black and White

Friday, July 24, 2009

നയാഗ്രാ വെള്ളച്ചാട്ടം

Photobucket

കുട്ടിക്കാലം മുതല്‍ ഉള്ള ഒരു ആഗ്രഹം ആയിരുന്നു നയാഗ്രാ ...എത്ര കണ്ടാലും എനിക്ക് മതി വരാത്ത ഒരു കാഴ്ച...
Horseshoe Falls എന്നാണ് ഈ വെള്ളച്ചാട്ടത്തിന്റെ പേര്
കൂടുതല്‍ ഫോട്ടോകളും യാത്രാ വിവരണവും ഇവിടെ

Tuesday, July 21, 2009

Raspberry

Photobucket

Thursday, July 16, 2009

Yummy Strawberries

Photobucket

Wednesday, July 8, 2009

ഒരു മഞ്ഞുകാലം

Rani's

Tuesday, June 30, 2009

ഒരു ടുലിപ്പ് പുഷ്പം

Photobucket

Wednesday, June 24, 2009

പനിനീര്‍ പുഷ്പം

Photobucket

Monday, June 22, 2009

ബാല്യം

Photobucket

ബാല്യം ഒരു ആഘോഷം ആണ് വികൃതികളും കുറുംബുകളും പൊട്ടിച്ചിരികളും നിറഞ്ഞ ആ നല്ല കാലങ്ങളിലേക്കു തിരിച്ചു പോകാന്‍ ആഗ്രഹം ഇല്ലാത്ത ആരുണ്ട്

Friday, June 19, 2009

പ്രിയപ്പെട്ട അച്ഛന് ...

rani's


കാറ്റും കോളും നിറഞ്ഞ ജീവിത യാത്രയില്‍ എന്നും താങ്ങായി തണലായി കരുത്തായി വഴികാട്ടിയായി നമ്മുടെ കൈ മാറോടു ചേര്‍ത്തണച്ചു തളരരുത് എന്നും ഏതിനും ഞാന്‍ കൂടെയുണ്ട് എന്ന് ശക്തി തരുന്ന വരദാനം ആണ് അച്ഛന്‍ . അച്ഛനെ ഓര്‍ക്കാനും സ്നേഹിക്കാനും നമുക്ക് പ്രതേക ദിനം ഒന്നും വേണ്ടാ , എന്നിരുന്നാലും ഈ Fathers dayയില്‍ എന്റെ പ്രിയപ്പെട്ട അച്ഛന്‍നേയും ലോകത്തിലെ എല്ലാ അച്ഛന്‍മാരേയും ഞാന്‍ പ്രണമിക്കുന്നു...


ദീപയുടെ ഒരു നല്ല കവിത ഇവിടെ  
 

Tuesday, June 16, 2009

ഒരു മഴക്കാലം

Rani's
അമ്പലക്കടവും കുളിര്‍മഴയും... ,ലോകത്തിന്റെ ഏതു കോണില്‍ പോയാലും കിട്ടുമോ നമുക്ക് ഈ പ്രശാന്തത ?

Monday, June 8, 2009

പൂമ്പാറ്റയും കൂട്ടുകാരിയും

കളിക്കിടയില്‍ എന്റെ മകള്‍ക്ക് കിട്ടിയ പുതിയ കൂട്ടുകാരി
Photobucket

Wednesday, May 20, 2009

മാലാഖക്കും ദാരിദ്ര്യം

Photobucket
ഒരു ചാണ്‍ വയറിനായി ഏതൊക്കെ വേഷം കെട്ടലുകള്‍ . Toronto Dundas Square ഇലെ ഒരു ദൃശ്യം .കാലാവസ്ഥ 3 ഡിഗ്രി മാത്രമുള്ള ഒരു പ്രഭാതത്തിലാണ് മണിക്കൂറുകളോളം നീണ്ടു നിന്ന ഈ പ്രകടനം.

Photobucket

Thursday, May 14, 2009

ഒരു വൃദ്ധന്‍

   വൃക്ഷമേ നിനക്ക് നന്ദി ..
Rani's
വര്‍ഷങ്ങളായി തണലും ഭക്ഷണവും നല്‍കിയ എത്രയോ ജീവനുകളെ നിലനിര്‍ത്തിയ വൃക്ഷം ,അത് നിലം പോത്തിയിട്ടും മുറിച്ചു മാറ്റാതെ ഭംഗിയായി പരിപാലിക്കുന്നു .Toronto High Parkഇലെ ഒരു ദൃശ്യം.
Rani's

നമ്മുടെ കാടുകള്‍ വെട്ടി നശിപ്പിക്കുനവര്‍ക്ക് നേരെ ഒരു ചൂണ്ടു വിരളാണ് ഈ ചിത്രം .വിദേശ സംസ്കാരത്തെ കളിയാക്കുന്ന നമ്മള്‍ ഈ മനോഭാവം വിദേശികളില്‍ നിന്ന് പഠിക്കുക തന്നെ വേണം ..

Monday, May 11, 2009

കുടുംബസമേതം

Photobucket
മക്കളെ എങ്ങെനെയാണ് നീന്തുന്നത്... ഒരു നീന്തല്‍ പരിശീലനം,അച്ചനും അമ്മയും life guards ഉം

Friday, May 8, 2009

വര്‍ണ്ണം വിതറും ചില്ലകള്‍Photobucket
PhotobucketPhotobucket
PhotobucketPhotobucket


Photobucket


Photobucket


PhotobucketPhotobucket
Photobucket


Thursday, May 7, 2009

അണ്ണാറകണ്ണന്‍

Photobucket


കാലം മാറി കഥ മാറി ...
ഇവന്‍ കുറഞ്ഞ പുള്ളിയോന്നുമല്ല കേട്ടോ, ഇവന്‍ നാനില്‍ കുറഞ്ഞതൊന്നും കഴിക്കാറില്ല ... Toronto Allan Gardens ഇലെ ഒരു കാഴ്ച ..

Wednesday, May 6, 2009

ഒരു വിദൂരകാഴ്ച

Rani's

Tuesday, May 5, 2009

3D ചുവര്‍ചിത്രം

ഈ Trompe-l'oeil(To trick the eye) effect 3D ചുവര്‍ചിത്രം സ്ഥിതി ചെയുന്നത് Old Quebec cityഇലെ പ്രസിദ്ധമായ Cote de la Montagne എന്റെ ചെരുവിലാണ്‌.

rani's


Quebec ക്കിന്റെ 400 വര്‍ഷത്തെ ചരിത്രമാണ്‌ എവിടെ വരച്ചു വെച്ചിരിക്കുന്നത്‌ .ഈ ചുവര്‍ ചിത്രം ഒരു 5 നില കെട്ടിടത്തിന്റെ ചുവരിലാണ് ഈ കലാവിരുന്ന് .
rani's


ഒരു optical illusion effect ഉണ്ടാക്കുന്ന വിധത്തിലാണ് ഇതു ചിത്രീകരിചിട്ടുള്ളത് . Quebecകിലെ പല മഹാരഥന്‍മാരെയും ഇതില്‍ ചിത്രീകരിച്ചിട്ടുണ്ട്.
rani's


വൈവിധ്യമാര്‍ന്ന ചുവര്‍ചിത്രങ്ങള്‍ ഇവിടുത്തെ ഒരു പ്രധാന ടൂറിസ്റ്റ് അട്ട്രക്ടഷന്‍സ് ആണ്. Old Quebec കിലെ പല ഭാഗങ്ങളിലും ഇതുപോലുള്ള ചുവര്‍ ചിത്രങ്ങള്‍ കാണാം
rani's

ബാക്കി വിവരങ്ങള്‍ മുഴുവന്‍ French ഇല്‍ ആണ് എഴുതി വെച്ചിരിക്കുനത് .
എന്റെ അത്ര Frenchല്‍ സ്റ്റാന്‍ഡേര്‍ഡ് അവര്‍ക്ക് ഇല്ലാത്തതുകൊണ്ട് ബാക്കി ഒന്നും എനിക്ക് മനസിലായില്ല ...
rani's

Monday, May 4, 2009

Free Hugs..


'ലോകത്ത് സ്നേഹം എന്ന വികാരത്തിന് ക്ഷാമം വന്നിരിക്കുന്നു ..അതെ അങ്ങനെ അങ്ങ് വിട്ടാല്‍ പറ്റുമോ ...'
എവിടെ പുതിയ തലമുറയിലെ കുഞ്ഞുങ്ങള്‍ സ്നേഹം നിലനിര്‍ത്താന്‍ എത്ര പാടുപെടുന്നു എന്ന് നോക്കിക്കേ ..

അണ്ണന്‍ കുഞ്ഞിന്നു തന്നാല്‍ ആയതു ...Toronto Dundas Square ഇല്‍ സ്ഥിരം കാണുന്ന ഒരു കാഴ്ച ... ഇപ്പോഴും മധ്യ വയസരും അപ്പുപ്പന്‍ മാരും ആണ് സേവനം ചെയ്യുന്നത് ഈ പ്രാവിശ്യം സ്കൂള്‍ കുട്ടികള്‍ തന്നെ ഇതിനു മുന്‍കൈ എടുത്തുസ്നേഹത്തിന്റെ പുതിയ നിര്‍വചനവും കണ്ടു വണ്ടര്‍ അടിച്ചു നില്‍ക്കുമ്പോള്‍ ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരു വിദ്വാന്‍ ഓടുന്നു ഫ്രീ ഹുഗ്സിന്നു വേണ്ടി ... ആത്മസംതൃപ്തിയോട് തിരിഞ്ഞു നോക്കുമ്പോള്‍ ദാ നില്‍ക്കുന്നു ഞങ്ങള്‍ 2 ആത്മാക്കള്‍ .. ഇഞ്ചി കടിച്ച കുരങ്ങനെറെ മുഖം ഫ്രീ ആയിട്ടു ഞങ്ങളും കണ്ടു. ഒരു ചമ്മിയ ചിരിയോടു ഇതു എന്റെ ഭാര്യയോടെ പറയല്ലേ പ്ലീസ് എന്നാ ഒരു ഫ്രീ അഭ്യര്‍തനെയും ... വെറുതെ ഒരു കുടുംബം തകര്‍ക്കേണ്ട എന്ന് കരുതിയും പിന്നെ ഫ്രീ ഒന്നും വിട്ടുകലയാത്ത ഇന്ത്യ ക്കരെന്റെ മനസും അറിയാവുന്ന കൊണ്ട് ഞങ്ങള്‍ അമ്മയാണെ അച്ഛന്‍ആണേ ആരോടും ക്ഷ, മ്മ മിണ്ടിയില്ല, ഞാന്‍ ഒരു പോസ്റ്റ്‌ ഇടുക മാത്രമേ ചെയ്തിട്ടുള്ളൂ ...Blog Widget by LinkWithin

ഞാന്‍ റാണി അജയ്

എന്റെ ലോകത്തിലേക്ക്‌ സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...

.....എന്‍റെ മുത്ത്‌.....

.....എന്‍റെ മുത്ത്‌.....
എന്റെ പ്രിയപ്പെട്ട മോഡല്‍

സ്ഥിരമായി സഹിക്കുന്നവര്‍

സേവ് കേരള..

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP