Monday, March 30, 2009

ചില Autumn കാഴ്ചകള്‍

Photobucket



എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീസണ്‍ ഏതെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും Autumn എന്ന്. എന്‍റെ അഭിപ്രായത്തോട് യോചിക്കുനില്ലെങ്കില്‍ ഈ ചിത്രങ്ങള്‍ ഒന്ന് കണ്ടു നോക്ക്.. ശെരിക്കും ക്യാമറ പിടിക്കാന്‍ അറിയാത്ത ഞാന്‍ എടുത്ത ചിത്രങ്ങള്‍ ആണിത് . ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് നല്ല കലാ ബോധം ഉള്ള ആരെങ്കിലും ഏതൊക്കെ പകര്‍ത്തി ഇരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന് . ഏതായാലും സഹിക്കൂ എനിക്ക് ഇത്ര ''ബോധമേ '' ഉള്ളു ...



rani's


എനിക്ക് ഇത്തിരി ഇഷ്ടം കുടുതല്‍ ഉള്ള ഒരു ഫോട്ടോ ആണിത്

rani's


നയാഗ്രയിലെ Kings Bridge പാര്‍ക്കിലെ കാഴ്ചകള്‍ ആണ് ഇതു. സഞ്ചാരികള്‍ക്ക് ഒരു വിചനമായ കാട്ടില്‍ എത്തുന്ന പ്രതീതി ഉളവാക്കുന്ന രീതിയിലാണ്‌ ഇതു ഡിസൈന്‍ ചെയ്തിരിക്കുനത്

Photobucket


ഇടെയ്ക്ക് ഇത്തിരി പച്ചപ്പ്‌ ...

rani's


അവധി ദിവസങ്ങളില്‍ രാവിലെ തന്നെ ആളുകള്‍ ഭക്ഷണം തയാറാക്കാനുള്ള സാധനങ്ങളും കിടക്കകളുമായി കുടുംബ സമേതം എവിടെ എത്തും.എവിടെ എങ്ങും Barbecue ചിക്കെന്റെ കൊതിയൂരുന്ന മണമാണ്. ശെരിക്കും പറഞ്ഞാല്‍ ഒരു ടൈറ്റാനിക് കുഴപ്പ,മില്ലാതെ വായില്‍ കൂടി ഓടും.

rani's


അപ്പോള്‍ ശെരി നമുക്ക് അടുത്ത പോസ്റ്റ്ഇല്‍ വീണ്ടും കാണാം.അത് വരെ ഞങ്ങള്‍ ഒന്ന് കളിച്ചോട്ടെ...

rani's

Sunday, March 29, 2009

Cyclorama of Jerusalem

Cyclorama of Jerusalem സ്ഥിതി ചെയ്യുന്നത് ഖുബെക് ഇന് സമീപമുള്ള Ste. Anne de Beaupre എന്നാ സ്ഥലത്താണ് . ലോകത്തിലെ ഏറ്റവും വലിയ സര്‍വ്വദിങ്്ദര്‍ശനം അന്നെന്നാണ് അവകാശവാദം. cyclorama എന്നാല്‍ ഗോളസ്തംഭത്തിന്റെ മാതൃകയില്‍ ഉണ്ടാക്കി ഇരിക്കുന്ന 360 ഡിഗ്രിയില്‍ കാണാന്‍ പറ്റുന്ന ഒരു ചിത്ര പ്രദര്‍ശനം ആണ് . യേശു ക്രിസ്തുവിന്റെ ക്രുശികരണമാണ് ഇവിടെ ചിത്രീകരിചിരിക്കുനത് .
rani's
വര്‍ഷം തോറും ഒരു ദശലക്ഷം പേര്‍ ഇതു സന്ദേര്‍ശിക്കുനുണ്ട് .പാരീസ്ഇല്‍ നിന്നുള്ള Paul Philippoteaux ഉം 5 സഹായികളുമാണ് ഈ മനോഹര പെയിന്റിംഗ് നടത്തിയിട്ടുളത് .1895 മുതെല്‍ ഇതു സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുത്തിരിക്കുന്നു. Cyclorama എന്നാ വാക്കിന്റെ ഉല്‍ഭവം ഗ്രീക്ക് ഇല്‍ നിന്നാണ്[cycl to circle and orama to view].



ക്യാമറ അകത്തു കയറ്റാന്‍ പറ്റുകയില്ലയിരുന്നു അതിനാല്‍ കൂടുതല്‍ ചിത്രങ്ങള്‍ എടുക്കാന്‍ സാധിച്ചില്ല .അകത്തു കടന്നപ്പോള്‍ എല്ലാവരും ഒരു കണ്ണാടിയും വെച്ച് കസേരയും കൊണ്ട് വിവരണം തരുന്ന വരുന്ന ഭാഗത്തേക്ക് നീങ്ങി നീങ്ങി കൊണ്ടിരിക്കുന്നു.കഥ അറിയാതെ അട്ടം കാണുന്ന പോലെ ഞാന്‍ കുറേനേരം നോക്കിനിന്നു . പിന്നീടാണ്‌ മനസിലായത് 3D കണ്ണാടി വെച്ചാല്‍ മാത്രമേ ഇഫക്ട് നന്നായി കിട്ടുകയുള്ളൂ . ഞാനും ഒരു കണ്ണാടി ഫിറ്റ് ചെയ്തു ജടയില്‍ നിന്നു. നമ്മളും ഒട്ടും കുറെയ്ക്കാന്‍ പാടില്ലല്ലോ ..
കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.cyclorama.com/ സന്ദര്‍ശിക്കുക

Friday, March 27, 2009

ചുവര്‍ ചിത്രങ്ങള്‍ [Mural Paintings ]

ഗുരുവായൂര്‍ അമ്പലത്തിലെ ചുവര്‍ ചിത്രങ്ങള്‍ ആണിത് ...
mural painting-rani's
ശ്രീ കൃഷ്ണ ലീലകള്‍ ആണ് ചിത്രീകരിച്ചിരിക്കുന്നത് ..
mural painting-rani's


mural painting-rani's





mural painting-rani's

Monday, March 16, 2009

Algonquin Provincial Park, Canada

autumn-rani's

ആല്ഗൊന്കുഇന് പാര്‍ക്ക് ടോരോന്റൊയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലൈയുള്ള ഒരു മനോഹരമായ സ്ഥലം . പേര് സൂചിപ്പിക്കുന്നപോലെ ഒരു പാര്‍ക്ക് അല്ലിത് 7 630 സ്ക്വയര്‍ കിലോമീറ്ററോളം പരന്നു കിടക്കുന്ന ഒരു പ്രവിശ്യ ആണത് .പ്രകൃതി ഭംഗി അസുധിക്കാനും വന്യ ജീവി നിരീക്ഷണത്തിനും അല്‍പ്പം സഹസികതെക്കും പറ്റിയ സ്ഥലം.


autumn-rani's
ഈ പ്രദേശം Georgian Bay എന്ന ഉള്‍ക്കടലിന്റെയും Ottawa നദി യുടെയും മദ്ധ്യേ സിധിചെയ്യുന്നു ..



autumn-rani's
Hiking എന്നു ഓമന പേരുള്ള കാടു കയറ്റം ..ശബരിമല പോലും കയറാന്‍ എത്ര പാടില്ലാന്നു അനുഭവസ്ഥര്‍ ..ഞങ്ങള്‍ അറിയാതെ ശരണം വിളിച്ചു പോയി .. autumn-rani's
കാടിനുള്ളില്‍ ഞങ്ങള്‍ ഒരു ഗസ്റ്റ് ബുക്ക് കണ്ടു ... ഞങ്ങള്‍ കുറെ മലയാളികള്‍ എത്തിയെന്ന് 4 പേരെ മലയാളത്തില്‍ തന്നെ അറിയുക്കുകയും ചെയ്തു..

autumn-rani's
Canoeing ഇന്റെ പറുദീസാ ..
autumn-rani's
Canoeing ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു അനുഭവം ആയിരുന്നു..autumn-rani's എനിക്ക് പ്രിയപ്പെട്ട ഒരു ക്ലിക്ക് ...
rani's കൂടുതല്‍ അറിയാന്‍ http://www.algonquinpark.on.ca/ സന്ദര്‍ശിക്കുക

Niagra-on-lake

rani's

നയാഗ്ര വെള്ളച്ച്ചാട്ടത്തിന്റെ അടുത്ത് നിന്ന് 15 മിനിട്സ് യാത്ര ചെയ്താല്‍ ഈ മനോഹര തീരത്ത് എത്താം ..

rani's
ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടെ ....അറിയാതെ ഒരു പാട്ട് മൂളിപോയി
Photobucket
വൈന്‍ പ്രേമികളുടെ പറുദീസാ ആണ് ഈ സ്ഥലം. 100 ഇല്‍ പരം വൈന്‍ നുകള്‍ എവിടെ കിട്ടും...
rani's
എനിക്ക് പ്രിയപ്പെട്ട ഒരു ക്ലിക്ക് ...
rani's

Saturday, March 14, 2009

ആദ്യ മഞ്ഞു കണികകള്‍

winter-rani's

പ്രകൃതി ശിഷിരകാലത്തിനു വഴി മാറുമ്പോള്‍...
.
winter-rani's
എന്നും മകളെ കൊണ്ട് സ്കൂളില്‍ പോകുമ്പോള്‍ കാണാറുള്ള മനോഹര പഴങ്ങലുള്ള ഒരു ചെടി ... ശൈത്യകാലത്തെ ആദ്യ മഞ്ഞു പെയ്തപ്പോള്‍ എന്‍റെ ചിന്ത മുഴുവന്‍ ആ ചെടിയെ പറ്റിയായിരുന്നു.. ക്യാമറയും എടുത്തു ചെന്നപ്പോള്‍ എന്‍റെ കുട്ടുകാര്‍ കളിയാക്കി.. എന്നാലും ഒരു നല്ല ചിത്രത്തിനുള്ള ഒരു വക കിട്ടുമെന്ന് അറിയാമായിരുന്നു ..
നിങ്ങള്‍ക്കും ഈ സ്നാപ് ഇഷ്ടപ്പെടുമെന്ന് വിചാരിക്കുന്നു...


ഖാന്യോന്‍ ,പ്രകൃതിയുടൈ മാസ്മരികത ....

rani's


ഒരു ലോങ്ങ് വീക്ക്‌ ഏന്‍ഡ് കിട്ടിയപ്പോള്‍ അത് അടിച്ചു പൊളിക്കാന്‍ തന്നൈ ഞങ്ങള്‍ തീരുമാനിച്ചു .. ഇത്തിരി സാഹസികമായ ഒരു സ്ഥലം ആയാലോ എന്ന് ചോദിച്ചപ്പോള്‍ എടുത്തു ചാടി അതൈ പറഞ്ഞു . പിന്നീടാണ് അറിയുനത് അവിടൈ എത്താന്‍ ഏകദേശം 800 km യാത്ര ചെയ്യണം.ആലോചിക്കാതൈ യേസ് മു‌ളിയത് അബദ്ധം ആയോ എന്ന് വിചാരിച്ചു . എന്‍റെ പേടി മുഴുവനും കുസുര്തി കുടുക്കയായ മകളെ എങ്ങനൈ കാര്‍ സീറ്റില്‍ പിടിച്ചിരുത്തും എന്നുള്ളതായിരുന്നു .പക്ഷെ ഖാന്യോന്‍ വെള്ളച്ചാട്ടം കണ്ടപ്പോള്‍ വരാതെ ഇരുന്നുവെങ്കില്‍ അത് വലിയ ഒരു നഷ്ടമായേനെ എന്ന് തോന്നി ...

rani's

ഖുഎബെക് സിറ്റി യില്‍നിന്നു ഏകദേശം 1 മണിക്കൂര്‍ യാത്ര ചെയ്യണം എവിടൈ എത്താന്‍ ..ഞങ്ങള്‍ 3 മലയാളി കുടുംബങ്ങള്‍ ഒരുമിച്ചന്നു യാത്ര
തിരിച്ചത്.ആധുനികതയും പഴമയും ഒത്തിണങിയ വഴിയോര കാഴ്ചകള്‍ .. ഇടക്ക് വഴി തെറ്റി ഞങ്ങള്‍ ഒരു ദീപില്‍ എത്തി ... വഴി തെറ്റിച്ച
GPS ഇന്നൈ ചീത്ത വിളിച്ചത് അബദ്ധമായി പോയി എന്ന് ആ ദീപിന്റെ ഭംഗി കണ്ടപ്പോള്‍ തോന്നി പോയി.
rani's
ഖാന്യൂന്‍ ഇല്‍ എത്തിയപ്പോള്‍ ഒരു വലിയ കാട്ടില്‍ എത്തി പെട്ട പ്രതീതി.2 മണിക്കൂര്‍ നടന്നാല്‍ മാത്രമേ യാത്ര പുറപെട്ട സ്ഥലത്ത് തിരിച്ചെത്താന്‍ പറ്റുക ഒള്ളു .3 പാലങ്ങള്‍ ആണ് പ്രധാന അട്ട്രക്ടഷന്‍. ആദൃതേത് മെസ്ടചിബോ പാലം ആണ്.

rani's

വെള്ളച്ചാട്ടം തുടങ്ങുത്തത് അവിടൈ നിന്നാണ് .

rani's
ഓരോ പോയിന്റ് ഇല്ലും പ്രകൃതി ഭംഗി അസുദിക്കാന്‍ അവര്‍ ഇടം ഒരുക്കിതന്നിട്ടുണ്ട്

rani's
ഇവരെയും ഞങ്ങള്‍ വെറുതെ വിട്ടില്ല

rani's

ഞങ്ങളുടൈ കുട്ടിപട്ടാളം
rani'sമറ്റൊരു വ്യൂ

rani's

മ്ച്നികോല്‍ ബ്രിഡ്ജ് ..ഇതു വെള്ളച്ചാട്ടത്തില്‍ നിന്നും ൬൦ അടി മുകളിലായിട്ടാണിത്..ഒരു തുക്ക് പലമാണിത്.. ഇതില്‍ കയറിയപ്പോള്‍ എല്ലാവരും നാരായണനെ വിളിച്ചുപോയി .. ..

rani's
3 മതൈ ബ്രിഡ്ജ് ആയ ലുരെന്റ്റ് ഇല്‍ നിന്നുള്ള മ്ച്നികോല്‍ ബ്രിഡ്ജ് ഇന്റെ വ്യൂ

rani's
ലുരെന്റ്റ് ബ്രിഡ്ജ്,ആയിരത്തില്‍ പരം പടികള്‍ ഇറങ്ങിയാല്‍ മാത്രമേ എത്താന്‍ പറ്റുകയുള്ളൂ

rani's
ലുരെന്റ്റ് ബ്രിഡ്ജ്-നിന്നുള്ള ദൃശ്യം ...വെള്ളച്ചട്ടത്തിന്റെ രൌദ്ര ഭാവം അല്‍പ്പം കുറഞ്ഞിട്ടുണ്ട്
rani's
ഒരു യാത്രാ മൊഴി
rani's
എനിക്ക് ഇഷ്ടം തോന്നിയ ഒരു ക്ലിക്ക്..
rani's

Blog Widget by LinkWithin

ഞാന്‍ റാണി അജയ്

എന്റെ ലോകത്തിലേക്ക്‌ സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...

chintha.com

സ്ഥിരമായി സഹിക്കുന്നവര്‍

സേവ് കേരള..

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP