Sunday, April 26, 2009

സായാഹ്നം..

Old Quebec ഇലെ ഒരു സായംകാലം..
rani's
Château Frontenac എന്നാ പ്രസിദ്ധമായ ഹോട്ടല്‍ എന്റെ board walkഇല്‍ നിന്ന് എടുത്തത്‌ ... ശൈത്യകാലത്ത്‌ എടുത്ത ഒരു ചിത്രമാണിത് ...

Friday, April 24, 2009

Papillon Cobra

Papillon Cobra അല്ലെങ്കില്‍ Attacus Atlas എന്ന് അറിയപ്പെടുന്ന ചിത്രശലഭം ആണിത് .
ചിറകുകള്‍ 15-25 inch കളോളം വിടര്‍ത്താന്‍ പ്രായപൂര്‍ത്തിയായ ചിത്രശലഭത്തിനു പറ്റും

rani's

Tuesday, April 21, 2009

Swaminarayan Temple, Toronto

temple-rani's
Torontoയിലെ പ്രസിദ്ധമായ Swaminarayan Mandhir ആണിത്.Swaminarayan Sampraday എന്ന ഭക്തി പ്രസ്ഥാനത്തിന്റെ കീഴിലാണ് ഈ മന്ദിര്‍.Bhagwan Swaminarayan ആണ് ഈ ഭക്തി പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ .
swaminarayan temple-rani's
Finch and Hwy. 427 എന്റെയും അടുത്തുള്ള 61 Claireville Drive എന്ന സ്ഥലത്താന് മന്ദിര്‍ സ്ഥിതി ചെയ്യുന്നത്.ആരെയും അല്‍ഭുതപ്പെടുത്തുന്ന വാസ്തുവിദ്യയും കലാചാദുര്യവും ഒത്തിണങ്ങിയ ഒരു തീര്ത്ഥാടന കേന്ദ്രമാണിത് .
swaminarayan temple-rani's
2007 July 22നാണു കാനഡയുടെ പ്രധാനമന്ത്രി Mr.Stephen Harperഉം ആത്മീയ ആചാര്യന്‍മാരായ Swaminarayan Sanstha യും His Divine Holiness Pramukh Swami മഹാരാജ്വും ചേര്‍ന്നാണ്‌ ഇതു പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചത് .
swaminarayan temple-rani's
40ദശലക്ഷം ഡോളര്‍ ആണ് ഇതിന്റെ നിര്‍മാണ ചെലവ് .ലോകമെമ്പാടും ഉള്ള ഹിന്ദു വിശ്വാസികളില്‍ നിന്നുമാണ്‌ ഇതു സമാഹരിച്ചത്. 18 ഏക്കറോളം സ്ഥലത്താണ് ഈ മന്ദിര്‍ വ്യാപിച്ചു കിടക്കുന്നത് .
swaminarayan temple-rani's
2,638 tons Turkish limestone ഉം 2,260 tons Carrara Italian marble ഉം 1,487 tons Indian sandstone ഉം അണു ഇതിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത് . 24,000 ക്ഷേത്ര ഭാഗങ്ങള്‍ ഇന്ത്യയില്‍ കൊത്തുപണികള്‍ ചെയ്തു കപ്പല്‍ മാര്‍ഗം എവിടെ എത്തിച്ചു കൂട്ടിയോജിപ്പികുകയായിരുന്നു.ഒരു തുണ്ട് ലോഹം പോലും ഇതിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടില്ല എന്നാണ് അവകാശവാദം
swaminarayan temple-rani's
ഇന്ത്യയില്‍ നിന്നുള്ള 2000 ശില്‍പ്പികളും 400 volunteer മാരും ചേര്‍ന്ന് 18 മാസം മാത്രം എടുത്തു റെക്കോര്‍ഡ് സമയത്തിനുള്ളില്‍ അണു എതിനിന്റെ പണി പുര്‍ത്തിയക്കിയത്.
swaminarayantemple-rani's
ഇന്ത്യന്‍ കരകൌശല വിദ്യയുടെ മാസ്മരികത പ്രതിഫലിപ്പിക്കുന്ന മനോഹരമായ ഒരു ഹവേലി ഉണ്ടിവിടെ. ക്ഷേത്ര നിര്‍മാണത്തിന്റെ ഓരോ പടവുകളും സന്ദര്‍ശകരെ കാണിക്കാന്‍ ഒരു വീഡിയോ പ്രദര്‍ശനവും നടത്തുന്നുണ്ടിവിടെ . അത് പോലെ നമ്മുടെ പാരമ്പര്യവും ചരിത്രവും നാഗരികതയും എടുത്തു കാണിക്കുന്ന തരത്തില്‍ ഒരു മ്യൂസിയം യും സജ്ജീകരിച്ചിട്ടുണ്ട് .അവിടുത്തെ ചിത്ര പ്രദര്ശനത്തില്‍ നമ്മുടെ കൊച്ചു കേരളത്തിന്റെ ചിത്രങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്.
swaminarayan temple-rani's
ദീപാരാധനയും തൊഴുതു ഞങ്ങള്‍ക്ക് മടങ്ങാന്‍ ഉള്ള സമയമായി ... രാത്രയില്‍ പൂര്‍ണ ചന്ദ്രനെ പോലെ ക്ഷേത്രം ജ്വാലിക്കുനുണ്ടയിരുന്നു...
swaminarayan temple-rani's
അമ്പലത്തിന്റെ അകത്തു ക്യാമറ അനുവദിക്കില്ല .വിഷമിക്കേണ്ട എവിടെ ക്ലിക്ക് ചെയ്താല്‍ വിര്‍ച്ച്വല്‍ ദര്‍ശനം കിട്ടും .ഇതു കാണാതെ പോകരുതേ .... http://www.baps.org/globalnetwork/america/torontoVR.htm

എവിടെ എന്നെ ആകര്‍ഷിച്ച മറ്റൊരു വസ്തുത ഇതു വെറും ഒരു തീര്ത്ഥാടന കേന്ദം മാത്രമല്ല . ഭാരതിയ സംസ്കാരം പുതുതലമുറകള്‍ക്ക് പകര്‍ന്നു കൊടുക്കുന്ന ഒരു മഹനീയ നിലയം കൂടിയാണിത് .
എവിടെ ഭക്ത ജനങ്ങള്‍ക്കായി ആദ്ധ്യാത്മിക മാര്‍ഗ്ഗദര്‍ശനങ്ങളും കുട്ടികള്‍ക്കായി പൂജ ക്ലാസ്സുകളും ഇന്ത്യന്‍ നൃത്തങ്ങളും മുതിര്‍ന്ന വര്‍ക്കായി Parental Guidance, Convention ,Conferences,Medical Fair മുതലായവകളും നടത്തുന്നുണ്ട് .
മറുനാട്ടിലും നമ്മുടെ സംസ്കാരം ഉയര്‍ത്തികാട്ടാനും നിലനിര്‍ത്താനും അവര്‍ നടത്തുന്ന ശ്രേമങ്ങള്‍ പ്രേശംസിനീയം തന്നേ ...

Monday, April 20, 2009

ഇല കൊഴിഞ്ഞ ശിശിരങ്ങള്‍ ...

rani's
മനം മടുപ്പിക്കുന്ന ശൈത്യം...പക്ഷെ ഈ ശൈത്യത്തിനും ഇല്ലേ ഒരു വശ്യത ...

Sunday, April 19, 2009

An Orchid Flower

പ്രകൃതിയുടെ മറ്റൊരു കലാസൃഷ്ടി
Photobucket
നല്ല കളര്‍ കോമ്പിനേഷന്‍ അല്ലേ ...

Saturday, April 18, 2009

Blue Butterfly

ഈ ചിത്രശലഭത്തിന്റെ പേര് Blue Butterfly എന്നാണ്.Amazon കാടുകളില്‍ കാണപ്പെടാറുള്ള Morpho വര്‍ഗ്ഗത്തില്‍ പെട്ട ചിത്രശലഭം ആണിത് .

rani's
80 ഇല്‍ പരം തരങ്ങളില്‍ ഇവ കാണപെടുന്നു.' The blue diamond of the virgin forest' എന്നാണ് ഇവയെ വിശേഷിപ്പിചിട്ടുളത് . ഇതിന്റെ ലൈഫ് സൈക്കിള്‍ ഏകദേശം 137ദിവസങ്ങള്‍ മാത്രമേ ഉള്ളു .ചിറകുകള്‍ 7 inchകളോളം വിടര്‍ത്താന്‍ പ്രായപൂര്‍ത്തിയായ ചിത്രശലഭത്തിനു പറ്റും .ഇതിന്റെ ചിറകുകള്‍ ആഭരണ നിര്‍മ്മാണത്തിനും കരകൌശലങ്ങള്‍ക്കും ഉപയോഗിക്കാറുണ്ട് .

ഇവര്‍ ചില്ലറകാര്‍ ഒന്നുമല്ല കേട്ടോ ..
Academy Award winnerആയ William Hurt നായകനായ The Blue Butterfly എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രം ഈ സുന്ദരനാണ്.

ഈ ചിത്രം ഞാന്‍ Montreal Botanical Garden ഇല്‍ നിന്ന് എടുത്തതാണ്

Friday, April 17, 2009

വസന്തവും കാത്ത്...

ഒരു വഴിയോര കാഴ്ച ...

rani's

ഖുഎബെക് ലേക്കു പോകുന്ന വഴിക്ക് എടുത്ത ഒരു സ്നാപ് ..

[ Quebec, Canada ]

Thursday, April 16, 2009

Bonsai Collection

എന്‍റെ ബോണ്‍സായ് കളക്ഷന്‍സ് ...ഈ ചിത്രങ്ങള്‍ ഞാന്‍ Montrel Botanical Gardenഇല്‍ നിന്നു എടുത്തതാണ് ..100ഇല്‍ പരം variety ബോണ്‍സായ്കള്‍ ഉണ്ട് അവിടെ .പലതിനും 100 വര്‍ഷങ്ങളില്‍ കൂടുതല്‍ കാലപ്പഴക്കം ഉണ്ട്.



ഇതിന്‍റെ പേര്‍ Japanese Mapple Tree എന്നാണ് ...






























Friday, April 3, 2009

Mural of Nails

ഈ ഫോട്ടോ ഒന്ന് കണ്ടു നോക്കൂ ... എന്തെങ്കിലും പിടി കിട്ടുന്നുണ്ടോ ....

cityhall-rani's

ഇതു ടോരോന്ടോ സിറ്റി ഹാള്‍ഇല്‍ പ്രദെര്ശിപ്പിചിരിക്കുന്ന ഒരു മുരള്‍ കലാ സിര്‍ഷ്ടി യാണ് .ഇതിന്‍റെ സവിശേഷത എന്തെന്നാല്‍ ഇതു ഡിസൈന്‍ ചെയ്തിരിക്കുനത് 1 ലക്ഷം അണികള്‍ ഉപയോഗിച്ചാണ്‌ .

cityhall-rani's

"Metropolis" [മെട്രോപോളിസ്] എന്നാണ് ഈ ഡിസൈന്‍നു നാമകരണം ചെയ്തിരിക്കുനത് .
David Partridge(1919-2006) ആണ് ഡിസൈനര്‍.

cityhall-rani's

ഈ കലാ ശ്രിഷ്ടിയെ "Naillies" അല്ലെങ്കില്‍ "Landscape abstractions without the horizon " എന്നാണ് അദ്ദേഹം വിശേഷിപ്പിചിരിക്കുനത് .
1974 ഇല്‍ നടന്ന ഒരു കലാമല്‍സരത്തില്‍ അദേഹത്തെ വിജയി ആക്കിയ ഡിസൈന്‍ ആണിത് . അദ്ദേഹം 4 മാസം കൊണ്ടാണ് ഇതു പുര്‍ത്തിയക്കിയത്. ദിവസവും 9 മണിക്കുറോളം അദേഹം ഇതിനായി ചിലവാക്കി .

cityhall-rani's

നടുഭാഗം ഉപമിച്ചിരിക്കുനതു നഗരത്തിന്റെ ഹൃദയഭാഗത്തെയാണ്, അതായതു Downtown, the core of the city.ഇതു 9 പാനല്‍ ഉപയോഗിച്ചാണ്‌ നിര്‍മിചിരിക്കുനത്. ഓരോ പനെലിനും 180 കിലോഗ്രമിനോളം ഭാരം വരും.

cityhall-rani's

ആദ്യം അണികള്‍ ഡിസൈന്‍ പ്രകാരം പോളിഷ് ചെയ്തു ഷേപ്പ് വരുത്തും
Plywoodഇല്‍ അലൂമിനിയം ഷീറ്റ് ഒട്ടിച്ചു ബെയ്സ് ഉണ്ടാക്കും ,ആദ്യം ചെറിയ അണികള്‍ പിന്നീട് വലിയ അണികള്‍ എന്നവിധമാണ് തുളച്ചുകയറുക .പുര്‍ത്തിയാക്കിയ ഭാഗങ്ങള്‍ പോളിഷ് ഉപയോഗിച്ചോ ഓയില്‍ പെയിന്റ് ഉപയോഗിച്ചോ ഭംഗി കൂട്ടും.

Blog Widget by LinkWithin

ഞാന്‍ റാണി അജയ്

എന്റെ ലോകത്തിലേക്ക്‌ സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...

chintha.com

സ്ഥിരമായി സഹിക്കുന്നവര്‍

സേവ് കേരള..

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP