Monday, May 4, 2009

Free Hugs..


'ലോകത്ത് സ്നേഹം എന്ന വികാരത്തിന് ക്ഷാമം വന്നിരിക്കുന്നു ..അതെ അങ്ങനെ അങ്ങ് വിട്ടാല്‍ പറ്റുമോ ...'
എവിടെ പുതിയ തലമുറയിലെ കുഞ്ഞുങ്ങള്‍ സ്നേഹം നിലനിര്‍ത്താന്‍ എത്ര പാടുപെടുന്നു എന്ന് നോക്കിക്കേ ..

അണ്ണന്‍ കുഞ്ഞിന്നു തന്നാല്‍ ആയതു ...Toronto Dundas Square ഇല്‍ സ്ഥിരം കാണുന്ന ഒരു കാഴ്ച ... ഇപ്പോഴും മധ്യ വയസരും അപ്പുപ്പന്‍ മാരും ആണ് സേവനം ചെയ്യുന്നത് ഈ പ്രാവിശ്യം സ്കൂള്‍ കുട്ടികള്‍ തന്നെ ഇതിനു മുന്‍കൈ എടുത്തു



സ്നേഹത്തിന്റെ പുതിയ നിര്‍വചനവും കണ്ടു വണ്ടര്‍ അടിച്ചു നില്‍ക്കുമ്പോള്‍ ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരു വിദ്വാന്‍ ഓടുന്നു ഫ്രീ ഹുഗ്സിന്നു വേണ്ടി ... ആത്മസംതൃപ്തിയോട് തിരിഞ്ഞു നോക്കുമ്പോള്‍ ദാ നില്‍ക്കുന്നു ഞങ്ങള്‍ 2 ആത്മാക്കള്‍ .. ഇഞ്ചി കടിച്ച കുരങ്ങനെറെ മുഖം ഫ്രീ ആയിട്ടു ഞങ്ങളും കണ്ടു. ഒരു ചമ്മിയ ചിരിയോടു ഇതു എന്റെ ഭാര്യയോടെ പറയല്ലേ പ്ലീസ് എന്നാ ഒരു ഫ്രീ അഭ്യര്‍തനെയും ... വെറുതെ ഒരു കുടുംബം തകര്‍ക്കേണ്ട എന്ന് കരുതിയും പിന്നെ ഫ്രീ ഒന്നും വിട്ടുകലയാത്ത ഇന്ത്യ ക്കരെന്റെ മനസും അറിയാവുന്ന കൊണ്ട് ഞങ്ങള്‍ അമ്മയാണെ അച്ഛന്‍ആണേ ആരോടും ക്ഷ, മ്മ മിണ്ടിയില്ല, ഞാന്‍ ഒരു പോസ്റ്റ്‌ ഇടുക മാത്രമേ ചെയ്തിട്ടുള്ളൂ ...



15 comments:

പകല്‍കിനാവന്‍ | daYdreaMer May 4, 2009 at 12:03 PM  

ഇത്രയും മതിയല്ലോ.. പാവത്തിന്റെ ജീവിതം തകര്‍ന്നില്ലേ.. ഹഹ

പി.സി. പ്രദീപ്‌ May 4, 2009 at 12:35 PM  

പടങ്ങള്‍ കൊള്ളാം.
ഇങ്ങനെ ഫ്രീ ഹഗ്സ് നടത്തിയാല്‍ സ്നേഹം നില നിര്‍ത്താന്‍ പറ്റുമോ!! എല്ലാം വെറും ഒരു പ്രഹസനം!!
എന്തോ എനിക്കു യോജിക്കാന്‍ പറ്റുന്നില്ല.

Jayasree Lakshmy Kumar May 4, 2009 at 3:21 PM  

ഹ ഹ. അതു കലക്കി. നമ്മൾ വിചാരിച്ചാൽ അത്രയൊക്കെയല്ലേ പറ്റുള്ളു :)

പാവപ്പെട്ടവൻ May 4, 2009 at 3:40 PM  

അവര്‍ ഉദ്ദ്യേശിക്കുന്ന സ്നേഹം ഏതുതരമാണന്നു അറിയില്ലല്ലോ ..? എന്‍റെ കയ്യില്‍ കയറ്റി അയക്കാന്‍ പാകത്തില്‍ കുറച്ചു സ്നേഹം ഉണ്ടായിരുന്നു .നല്ല വിലകിട്ടിയാല്‍ കൊടുക്കും

Unknown May 4, 2009 at 3:53 PM  

സത്യമായും ഇത് ഒള്ളത് തന്നെയാണൊ വിശ്വസിക്കാന്‍ പറ്റുന്നില്ല .ഇത്ര ക്ഷാമമോ അവിടെ സ്നേഹത്തിനു .

Rani May 4, 2009 at 4:09 PM  

പ്രദീപേ എനിക്ക് യോജിപ് ഉണ്ടായിട്ടല്ല ഇതു പോസ്റ്റ്‌ ആക്കിയത് . ഇതു അവരുടെ സംസ്കാരം, കണ്ടപ്പോള്‍ തോന്നിയ ഒരു കൗതുകം പ്രത്യേകിച്ചു കൂട്ടുകാരന് പറ്റിയ അബദ്ധവും കൂടിയായപ്പോള്‍ പോസ്റ്റ്‌ ആക്കാമെന്ന് തോന്നി .
[പിന്നെ ഞാന്‍ ഇപ്പോഴും പഴയ നാട്ടിന്‍ പുറത്തുകാരി തന്നെ ]

Rani May 4, 2009 at 4:12 PM  

പകല്‍കിനവന്‍ നമുക്ക് എങ്ങനെ ഒക്കൈ അല്ലെ ഉപകാരം ചെയ്യാന്‍ പറ്റൂ .
Thanks Zawir Al-Hamidi...

Rani May 4, 2009 at 4:20 PM  

ഞാനും എന്‍റെ ലോകവും - ഇതു എവിടെ സ്ഥിരം കാണുന്ന ഒരു കാഴ്ചയാണ് . ആദ്യം കണ്ടു അമ്പരന്നിട്ടുണ്ട് ഇപ്പോള്‍ ശീലമായി
ലക്ഷ്മി -ഭാര്യയുടെ മുന്‍പില്‍ നല്ല പിള്ള ചമയുന്നവര്‍ക്ക് ഒരു പണി അത്രമാത്രം
പാവപ്പെട്ടവന്‍ - ഭാര്യയുടെ ഫോണ്‍ നമ്പര്‍ തന്നാല്‍ കുളമാക്കി തരാമായിരുന്നു

ശ്രീ May 4, 2009 at 5:14 PM  

കൊള്ളാം
:)

ബിനോയ്//HariNav May 4, 2009 at 9:36 PM  

ഇതാ ഈ ബ്ലോഗര്‍‌മാരുടെ കുഴപ്പം. ഓസിനിത്തിരി സ്നേഹം കിട്ടുമ്പോള്‍ ഒന്നാസ്വദിക്കാനും സമ്മതിക്കില്ല :)

Unknown May 4, 2009 at 10:19 PM  

ഈ പടം കണ്ടപ്പോള്‍ അടുത്ത് ഇറങ്ങിയ എ. ര്‍. റഹ്മാന്റെ ആല്‍ബത്തിലെ പടങ്ങളാകും എന്നാ കരുതിയത്‌. അതിലും ഇങ്ങിനെ ഒരുകൂട്ടം കണ്ടിരുന്നു. ഇത് ശരിക്കും ഉള്ള സംഭവമാണ് എന്ന് ഈ പടങ്ങള്‍ കണ്ടപ്പോഴാ മനസ്സിലായത്‌ എന്തായാലും നല്ല പടങ്ങള്‍.

വാഴക്കോടന്‍ ‍// vazhakodan May 4, 2009 at 11:17 PM  

hi hi :)

ഹന്‍ല്ലലത്ത് Hanllalath May 5, 2009 at 2:43 AM  

ഹ ഹ ഹ..
നമ്മുക്കും ഇതൊന്നു പരീക്ഷിച്ചാലൊ... :):)

siva // ശിവ May 5, 2009 at 8:47 AM  

ഇങ്ങനെയൊക്കെ സംഭവിക്കും അല്ലേ!

The Eye May 5, 2009 at 12:20 PM  

Athusari...


Ethevideya...???!!!

.........!!!!!!........

Post a Comment

Blog Widget by LinkWithin

ഞാന്‍ റാണി അജയ്

എന്റെ ലോകത്തിലേക്ക്‌ സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...

chintha.com

സ്ഥിരമായി സഹിക്കുന്നവര്‍

സേവ് കേരള..

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP