Tuesday, April 21, 2009

Swaminarayan Temple, Toronto

temple-rani's
Torontoയിലെ പ്രസിദ്ധമായ Swaminarayan Mandhir ആണിത്.Swaminarayan Sampraday എന്ന ഭക്തി പ്രസ്ഥാനത്തിന്റെ കീഴിലാണ് ഈ മന്ദിര്‍.Bhagwan Swaminarayan ആണ് ഈ ഭക്തി പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ .
swaminarayan temple-rani's
Finch and Hwy. 427 എന്റെയും അടുത്തുള്ള 61 Claireville Drive എന്ന സ്ഥലത്താന് മന്ദിര്‍ സ്ഥിതി ചെയ്യുന്നത്.ആരെയും അല്‍ഭുതപ്പെടുത്തുന്ന വാസ്തുവിദ്യയും കലാചാദുര്യവും ഒത്തിണങ്ങിയ ഒരു തീര്ത്ഥാടന കേന്ദ്രമാണിത് .
swaminarayan temple-rani's
2007 July 22നാണു കാനഡയുടെ പ്രധാനമന്ത്രി Mr.Stephen Harperഉം ആത്മീയ ആചാര്യന്‍മാരായ Swaminarayan Sanstha യും His Divine Holiness Pramukh Swami മഹാരാജ്വും ചേര്‍ന്നാണ്‌ ഇതു പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചത് .
swaminarayan temple-rani's
40ദശലക്ഷം ഡോളര്‍ ആണ് ഇതിന്റെ നിര്‍മാണ ചെലവ് .ലോകമെമ്പാടും ഉള്ള ഹിന്ദു വിശ്വാസികളില്‍ നിന്നുമാണ്‌ ഇതു സമാഹരിച്ചത്. 18 ഏക്കറോളം സ്ഥലത്താണ് ഈ മന്ദിര്‍ വ്യാപിച്ചു കിടക്കുന്നത് .
swaminarayan temple-rani's
2,638 tons Turkish limestone ഉം 2,260 tons Carrara Italian marble ഉം 1,487 tons Indian sandstone ഉം അണു ഇതിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത് . 24,000 ക്ഷേത്ര ഭാഗങ്ങള്‍ ഇന്ത്യയില്‍ കൊത്തുപണികള്‍ ചെയ്തു കപ്പല്‍ മാര്‍ഗം എവിടെ എത്തിച്ചു കൂട്ടിയോജിപ്പികുകയായിരുന്നു.ഒരു തുണ്ട് ലോഹം പോലും ഇതിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടില്ല എന്നാണ് അവകാശവാദം
swaminarayan temple-rani's
ഇന്ത്യയില്‍ നിന്നുള്ള 2000 ശില്‍പ്പികളും 400 volunteer മാരും ചേര്‍ന്ന് 18 മാസം മാത്രം എടുത്തു റെക്കോര്‍ഡ് സമയത്തിനുള്ളില്‍ അണു എതിനിന്റെ പണി പുര്‍ത്തിയക്കിയത്.
swaminarayantemple-rani's
ഇന്ത്യന്‍ കരകൌശല വിദ്യയുടെ മാസ്മരികത പ്രതിഫലിപ്പിക്കുന്ന മനോഹരമായ ഒരു ഹവേലി ഉണ്ടിവിടെ. ക്ഷേത്ര നിര്‍മാണത്തിന്റെ ഓരോ പടവുകളും സന്ദര്‍ശകരെ കാണിക്കാന്‍ ഒരു വീഡിയോ പ്രദര്‍ശനവും നടത്തുന്നുണ്ടിവിടെ . അത് പോലെ നമ്മുടെ പാരമ്പര്യവും ചരിത്രവും നാഗരികതയും എടുത്തു കാണിക്കുന്ന തരത്തില്‍ ഒരു മ്യൂസിയം യും സജ്ജീകരിച്ചിട്ടുണ്ട് .അവിടുത്തെ ചിത്ര പ്രദര്ശനത്തില്‍ നമ്മുടെ കൊച്ചു കേരളത്തിന്റെ ചിത്രങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്.
swaminarayan temple-rani's
ദീപാരാധനയും തൊഴുതു ഞങ്ങള്‍ക്ക് മടങ്ങാന്‍ ഉള്ള സമയമായി ... രാത്രയില്‍ പൂര്‍ണ ചന്ദ്രനെ പോലെ ക്ഷേത്രം ജ്വാലിക്കുനുണ്ടയിരുന്നു...
swaminarayan temple-rani's
അമ്പലത്തിന്റെ അകത്തു ക്യാമറ അനുവദിക്കില്ല .വിഷമിക്കേണ്ട എവിടെ ക്ലിക്ക് ചെയ്താല്‍ വിര്‍ച്ച്വല്‍ ദര്‍ശനം കിട്ടും .ഇതു കാണാതെ പോകരുതേ .... http://www.baps.org/globalnetwork/america/torontoVR.htm

എവിടെ എന്നെ ആകര്‍ഷിച്ച മറ്റൊരു വസ്തുത ഇതു വെറും ഒരു തീര്ത്ഥാടന കേന്ദം മാത്രമല്ല . ഭാരതിയ സംസ്കാരം പുതുതലമുറകള്‍ക്ക് പകര്‍ന്നു കൊടുക്കുന്ന ഒരു മഹനീയ നിലയം കൂടിയാണിത് .
എവിടെ ഭക്ത ജനങ്ങള്‍ക്കായി ആദ്ധ്യാത്മിക മാര്‍ഗ്ഗദര്‍ശനങ്ങളും കുട്ടികള്‍ക്കായി പൂജ ക്ലാസ്സുകളും ഇന്ത്യന്‍ നൃത്തങ്ങളും മുതിര്‍ന്ന വര്‍ക്കായി Parental Guidance, Convention ,Conferences,Medical Fair മുതലായവകളും നടത്തുന്നുണ്ട് .
മറുനാട്ടിലും നമ്മുടെ സംസ്കാരം ഉയര്‍ത്തികാട്ടാനും നിലനിര്‍ത്താനും അവര്‍ നടത്തുന്ന ശ്രേമങ്ങള്‍ പ്രേശംസിനീയം തന്നേ ...

7 comments:

Jayasree Lakshmy Kumar April 21, 2009 at 3:34 PM  

എന്തു മനോഹരമാണീ അമ്പലം. ചിത്രങ്ങൾ വളരേ നന്നായിരിക്കുന്നു റാണീ :)

പാവപ്പെട്ടവൻ April 21, 2009 at 4:04 PM  

ഹോ അപാരമായ കാഴ്ച...
ഒരു പുതിയ പരിചയ മാണ് ഇത്. അത്ഭുതം എന്നെ ഇതിനെ കുറിച്ച് പറയാന്‍ കഴിയുള്ളൂ .ചിത്രങ്ങള്‍ മനോഹരം രാത്രിയെ മനോഹരമാക്കുന്നു ആ വെളിച്ചമയം .
സഖാവിനു ആത്മാര്‍ഥമായ ആശംസകള്‍

ശ്രീ April 21, 2009 at 6:04 PM  

മനോഹരം തന്നെ.

karumban April 21, 2009 at 7:50 PM  

മനോഹരമായ ചിത്രങ്ങള്‍

Kumar Neelakandan © (Kumar NM) April 21, 2009 at 11:13 PM  

നല്ല ക്രാഫ്റ്റ്. നല്ല ഡീറ്റൈലിങ്.
പക്ഷെ രണ്ടാമത്തെ ചിത്രത്തില്‍ ആ അമ്പലത്തിന്റെ മുന്നില്‍ ഫോട്ടോ എടുക്കാന്‍ ആ ചേച്ചി നില്‍ക്കുന്ന പോസ് ആണ് ഗംഭീരമായത്. ദൈവം ഇറങ്ങി ഓടിയിട്ടുണ്ടാവും.

വാഴക്കോടന്‍ ‍// vazhakodan April 22, 2009 at 9:30 AM  

നല്ല ചന്ദമുള്ള ഫ്രെയിംസ്

Rani April 24, 2009 at 11:03 AM  

Lekshmy,karumban,ശ്രീ,വാഴക്കോടന്‍,പാവപ്പെട്ടവന്‍ നന്ദി ...Kumar Neelakantan താങ്കള്‍ പറഞ്ഞത് ശെരിയാണ്‌ ,ദൈവം ഓടി എല്ലെങ്കിലെ അല്‍ഭുതം ഒള്ളു

Post a Comment

Blog Widget by LinkWithin

ഞാന്‍ റാണി അജയ്

എന്റെ ലോകത്തിലേക്ക്‌ സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...

chintha.com

സ്ഥിരമായി സഹിക്കുന്നവര്‍

സേവ് കേരള..

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP