Friday, April 3, 2009

Mural of Nails

ഈ ഫോട്ടോ ഒന്ന് കണ്ടു നോക്കൂ ... എന്തെങ്കിലും പിടി കിട്ടുന്നുണ്ടോ ....

cityhall-rani's

ഇതു ടോരോന്ടോ സിറ്റി ഹാള്‍ഇല്‍ പ്രദെര്ശിപ്പിചിരിക്കുന്ന ഒരു മുരള്‍ കലാ സിര്‍ഷ്ടി യാണ് .ഇതിന്‍റെ സവിശേഷത എന്തെന്നാല്‍ ഇതു ഡിസൈന്‍ ചെയ്തിരിക്കുനത് 1 ലക്ഷം അണികള്‍ ഉപയോഗിച്ചാണ്‌ .

cityhall-rani's

"Metropolis" [മെട്രോപോളിസ്] എന്നാണ് ഈ ഡിസൈന്‍നു നാമകരണം ചെയ്തിരിക്കുനത് .
David Partridge(1919-2006) ആണ് ഡിസൈനര്‍.

cityhall-rani's

ഈ കലാ ശ്രിഷ്ടിയെ "Naillies" അല്ലെങ്കില്‍ "Landscape abstractions without the horizon " എന്നാണ് അദ്ദേഹം വിശേഷിപ്പിചിരിക്കുനത് .
1974 ഇല്‍ നടന്ന ഒരു കലാമല്‍സരത്തില്‍ അദേഹത്തെ വിജയി ആക്കിയ ഡിസൈന്‍ ആണിത് . അദ്ദേഹം 4 മാസം കൊണ്ടാണ് ഇതു പുര്‍ത്തിയക്കിയത്. ദിവസവും 9 മണിക്കുറോളം അദേഹം ഇതിനായി ചിലവാക്കി .

cityhall-rani's

നടുഭാഗം ഉപമിച്ചിരിക്കുനതു നഗരത്തിന്റെ ഹൃദയഭാഗത്തെയാണ്, അതായതു Downtown, the core of the city.ഇതു 9 പാനല്‍ ഉപയോഗിച്ചാണ്‌ നിര്‍മിചിരിക്കുനത്. ഓരോ പനെലിനും 180 കിലോഗ്രമിനോളം ഭാരം വരും.

cityhall-rani's

ആദ്യം അണികള്‍ ഡിസൈന്‍ പ്രകാരം പോളിഷ് ചെയ്തു ഷേപ്പ് വരുത്തും
Plywoodഇല്‍ അലൂമിനിയം ഷീറ്റ് ഒട്ടിച്ചു ബെയ്സ് ഉണ്ടാക്കും ,ആദ്യം ചെറിയ അണികള്‍ പിന്നീട് വലിയ അണികള്‍ എന്നവിധമാണ് തുളച്ചുകയറുക .പുര്‍ത്തിയാക്കിയ ഭാഗങ്ങള്‍ പോളിഷ് ഉപയോഗിച്ചോ ഓയില്‍ പെയിന്റ് ഉപയോഗിച്ചോ ഭംഗി കൂട്ടും.

23 comments:

പാവപ്പെട്ടവന്‍ April 3, 2009 at 3:32 PM  

മനോഹരം
ആത്മാര്‍ത്ഥമായ ആശംസകള്‍

ഹരീഷ് തൊടുപുഴ April 3, 2009 at 6:30 PM  

എന്റമ്മോ!!

ആണികളുപയോഗിച്ചോ!!

എത്രനാള്‍ വേണ്ടിവന്നിരിക്കുമല്ലേ ഇതു നിര്‍മിച്ചെടുത്തതിന്..

ഇനിയും പോരട്ടേ, ഇങ്ങനെയുള്ള അപൂര്‍വവും സുന്ദരങ്ങളുമായ ദൃശ്യങ്ങള്‍...

ഞാനും എന്‍റെ ലോകവും April 3, 2009 at 6:39 PM  

അവിടെ പോയി എടുത്ത ഫോട്ടോ ആണെങ്കില്‍ പോയ വിവരണങ്ങളും കൂടി ആയാല്‍ നന്നായിരിക്കും
നന്നായിട്ടുണ്ട്
സ്നേഹത്തോടെ
സജി

തറവാടി April 3, 2009 at 10:09 PM  

പുതുമ , നേരില്‍ കാണാനാഗ്രഹമുള്ളത്.
കൂടുതല്‍ മുന്നിലേക്ക് ആഞ്ഞുനില്‍ക്കുന്ന ആണികളുടെ നീളം പറയാമോ? ഏകദേശം
ആണികള്‍ നി‌ര്‍ത്തിയിരിക്കുന്ന പ്രതലം കോണ്‍‌ക്രീറ്റാണോ അതോ മരം പോലുള്ള വല്ലതുമാണോ? അതോ മെറ്റലോ?

അനൂപ്‌ കോതനല്ലൂര്‍ April 4, 2009 at 1:21 AM  

നന്നായിരിക്കുന്നു കൊള്ളാം

റാണി അജയ് April 4, 2009 at 9:25 AM  

സജി ഒരു യാത്ര വിവരണം എനിക്ക് എഴുതാന്‍ പറ്റുമോ എന്നറിയില്ല കാരണം ഇതു ഞാന്‍ എല്ലാ ആഴ്ച ഇലും മകളെ കൊണ്ടു പോകുന്ന സ്ഥലമാണ്‌ . എന്റെ വീടിന്റെ ഏറ്റവും അടുത്ത ലൈബ്രറി സിറ്റി ഹള്ളില്‍ ആണുള്ളത് . വിന്റെര്‍ ആയതു കൊണ്ടു നല്ല ചിത്രങ്ങള്‍ക്ക് വകയില്ല ,താമസിക്കാതെ കൂടുതല്‍ ചിത്രങ്ങളും വിവരണങ്ങളും ഉള്‍പ്പെടുത്താം

റാണി അജയ് April 4, 2009 at 9:28 AM  

തറവാടി ഇപ്പോള്‍ എനിക്ക് അറിയാന്‍ കഴിഞ്ഞ വിവരങ്ങള്‍ എത്രമാത്രമാണ്‌ .. കുടുതല്‍ വിവരങ്ങള്‍ ഞാന്‍ താമസിക്കാതെ ഉള്‍പ്പെടുത്താം

പുള്ളി പുലി April 5, 2009 at 12:18 AM  

ഗംഭീരം നന്ദിയുണ്ട് ഇത് കാണിച്ചു തന്നതിന്

Thaikaden April 5, 2009 at 5:23 AM  

Manoharam.

lakshmy April 5, 2009 at 11:25 AM  

WONDERFUL!!

അപ്പു April 5, 2009 at 8:48 PM  

ആണികളുപയോഗിച്ചു ചെയ്ത ഈ ചിത്രം പരിചയപ്പെടുത്തിയതിനു നന്ദി. ഇനിയും ഇതുപോലുള്ള വിവരങ്ങള്‍ പ്രതീക്ഷിക്കുന്നു, കൂടുതല്‍ കാനഡ കാഴ്ചകളും !

ശിവ April 6, 2009 at 11:22 PM  

അത്ഭുതപ്പെടുത്തുന്ന കാഴ്ച!

അനില്‍ ഐക്കര April 7, 2009 at 7:18 AM  

vaaah

യാരിദ്‌|~|Yarid April 7, 2009 at 7:37 AM  

ഗുഡ്, ഒരു വെറൈറ്റിയുണ്ട്..:)

റാണി അജയ് April 7, 2009 at 7:40 PM  

Murals of Nails കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി...

നൊമാദ് | A N E E S H April 7, 2009 at 9:51 PM  

i like this one

Kumar Neelakantan © April 8, 2009 at 8:36 AM  

wonderful stuff. ഇതിന്റെ പിന്നിലെ ശില്പികള്‍ക്ക് ഒരു സല്യൂട്ട്.
ഇതിവിടെ കാണിച്ച ബ്ലോഗര്‍ക്ക് ഒരു ചിരി.

കാന്താരിക്കുട്ടി April 8, 2009 at 8:59 PM  

ഫന്റാസ്റ്റിക് ! എത്ര കഷ്ടപ്പെട്ടിട്ടുണ്ടാവും ഇത്രയും മനോഹരമായി ഇതൊരുക്കാൻ.ഇതിവിടെ കാണിച്ചു തന്നതിൽ ഒത്തിരി സന്തോഷം

jobin sebastian April 13, 2009 at 10:49 PM  

റാണിയുടെ ബ്ലോഗ് വളരെ informative ആണല്ലോ?

നിരക്ഷരന്‍ April 18, 2009 at 1:50 PM  

സംഭവം കലക്കി. പക്ഷെ ഞാ‍നീ പടങ്ങള്‍ കൊണ്ടുമാത്രം തൃപ്തനല്ല. വിവരണം വേണം വിവരണം

jp April 19, 2009 at 11:47 AM  

കൊള്ളാം വളരെ നന്നായി

ശ്രീനാഥ്‌ | അഹം April 20, 2009 at 8:12 AM  

wonderful!

എം.സങ് April 28, 2009 at 11:15 AM  

mahalbhudam

Post a Comment

Blog Widget by LinkWithin

ഞാന്‍ റാണി അജയ്

എന്റെ ലോകത്തിലേക്ക്‌ സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...

സ്ഥിരമായി സഹിക്കുന്നവര്‍

സേവ് കേരള..

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP